05:00pm 29 October 2026
NEWS
അൽ സമാൻ എക്സ്ചേഞ്ച് CCL 2025 – കാസറഗോഡ് ക്രിക്കറ്റ് ലീഗ് ഏപ്രിൽ 25 മുതൽ ദോഹയിൽ
22/06/2025  03:12 PM IST
nila
അൽ സമാൻ എക്സ്ചേഞ്ച് CCL 2025 – കാസറഗോഡ് ക്രിക്കറ്റ് ലീഗ് ഏപ്രിൽ 25 മുതൽ ദോഹയിൽ

ദോഹ: ഖത്തറിലെ കാസറഗോഡ് ജില്ലയിലെ പ്രധാന ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന അൽ സമാൻ എക്സ്ചേഞ്ച് CCL 2025 – കാസറഗോഡ് ക്രിക്കറ്റ് ലീഗ് ഏപ്രിൽ 25 മുതൽ 27 വരെ ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ആഘോഷപരമായി അരങ്ങേറും.ക്രിക്കറ്റ് കിരീടത്തിനായി പോരാടാൻ അഞ്ച് കരുത്തുറ്റ ടീമുകളാണ് രംഗത്തെത്തുന്നത്: കെഎസ്‌ഡി ഇലവൻ, ഗ്രീൻ സ്റ്റാർ, തിസ്സാൻ, ഷൂട്ടേഴ്സ് പടന്ന, സാപ് സ്പോർട്സ്. ഖത്തർ ദേശീയ ക്രിക്കറ്റ് താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കാനെത്തുന്നതായും സംഘാടകർ അറിയിച്ചു.ഫൈനൽ ദിനത്തിൽ മത്സരം കൂടുതൽ ആകർഷകമാക്കാൻ പ്രേക്ഷകർക്ക് വേണ്ടി ലക്കി ഡ്രോയിലൂടെ പ്രത്യേക സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഹാരിസ് ചൂരി, ജാസിം മസ്കം, ഷാനിഫ് പൈക്ക, റിയാസ് മാന്യ, അൻവർ കടവത്ത്, ജമാൽ പൈക്ക, noushad പൈക്ക, അബ്ദുൽ റഹിമാൻ എരിയാൽ,  റഹീം ഗ്രീൻലാൻഡ്, അനു എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img